പോരുവഴി: ശാസ്താംകോട്ട ഗ്രാമപഞ്ചായത്തും മദൂസ് ആൻഡ് മദൂസ് അഡ്വർടൈസിംഗ് കമ്പനിയും ചേർന്ന് ശാസ്താംകോട്ട ജംഗ്ഷനിൽ നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച തെരുവ് വിളക്കുകളുടെ ഉദ്ഘാടനം ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഗുരുകുലം രാകേഷ് അദ്ധ്യക്ഷനായി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഉഷാകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ തുമ്പോടൻ, ജനപ്രതിനിധികളായ രജനി, ഹരികുമാർ കുന്നുംപുറം വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.