അഞ്ചൽ : മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് അഞ്ചൽ വൈദിക ജില്ലയിൽ നിന്ന് പട്ടത്തെ കബറിടത്തിലേക്ക് തീർത്ഥാടന പദയാത്ര നടത്തി. ഏഴംകുളം ഹോളിഫാമിലി പള്ളിയിൽ നിന്നും പുനലൂരിൽ നിന്നും വന്ന പദയാത്രാ ആയൂരിലെത്തി റാനി പെരുന്നാട്ട് പദയാത്രയോട് ചേർന്നു. രാവിലെ വൈദിക ജില്ലാ വികാരി ഫാ.ബോവസ് മാത്യുവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന സമൂഹബലിയോടെയാണ് പദയാത്ര ആരംഭിച്ചത്. ജില്ലാ പ്രസിഡന്റ് ജോസഫ് കെവിൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ഡോണ മരിയ, ഭാരവാഹികളായ ലിബിൻ രാജു, അർപ്പിത കുഞ്ഞുമോൻ, അജോ ജോസ്, അൽഫിന റോയി, സിറിൾ അനിതോമസ്, ആൻസൻ ആന്റോ ജോർജ്ജ് എന്നിവർ നേതൃത്വം നൽകി. വൈദിക ജില്ലയിലെ ഫാ. മാത്യു ചരിവുകാലായിൽ, ഫാ.ഷോജി വെച്ചൂർകരോട്ട്, ഫാ.റെഞ്ചി മണിപ്പറമ്പിൽ, ഫാ.ജിനോയി മാത്യു, ഫാ.എബ്രഹാം മുരുപ്പേൽ, ഫാ.തോമസ് കുറ്റിയിൽ, ഫാ.ജോൺ പാലവിള കിഴക്കേതിൽ, ഫാ.ഫിലിപ്പ് കണ്ണംകുളം എന്നിവർ പദയാത്രയിൽ പങ്കെടുത്തു. പഴയേരൂർ, ഏരൂർ, അഞ്ചൽ, ഇടമുളയ്ക്കൽ, പെരിങ്ങള്ളൂർ സെന്റ് ജോൺസ് കോളേജ്, സെന്റ് ജോൺസ് സ്കൂൾ, സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പദയാത്രയ്ക്ക് സ്വീകരണം നൽകി. നാളെ പട്ടത്ത് മാർ ഇവാനിയോസിന്റെ കബറിടത്തിൽ എത്തിച്ചേരും.