കൊല്ലം: കാഷ്യു കോർപ്പറേഷൻ ഓണക്കാലത്ത് 25 കോടിയുടെ ആഭ്യന്തര വിപണി വിൽപ്പന ലക്ഷ്യമിടുന്നതായി ചെയർമാൻ എസ്.ജയമോഹൻ പറഞ്ഞു. ജീവനക്കാരുടെ ക്രെഡിറ്റ് സഹകരണ സംഘത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം ഉദ്ഘാടനം നിർവഹിക്കികയായിരുന്നു ചെയർമാൻ.
കശുഅണ്ടി പരിപ്പിന്റെ ആദ്യ വില്പനയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ്, മെമന്റോ എന്നിവയും വിതരണം ചെയ്തു.
സംഘം പ്രസിഡന്റ് ബി.സുനിൽകുമാർ അദ്ധ്യക്ഷനായി. കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ.സുനിൽ ജോൺ, കോർപ്പറേഷൻ ഭരണസമിതി അംഗങ്ങളായ ജി.ബാബു, ബി.സുജീന്ദ്രൻ, അഡ്വ. ശൂരനാട്.എസ്.ശ്രീകുമാർ, സജി.ഡി.ആനന്ദ്, സംഘം വൈസ് പ്രസിഡന്റ് സുജാതകുമാരി, സെക്രട്ടറി ഇൻ ചാർജ് രതീഷ്, സംഘം ഭരണസമിതി അംഗങ്ങളായ എസ്.അജിത്ത്, പി.എസ്.ജയന്തി, ബിജു, ടി.എസ്.ബെൻ റോയ്, നദീറ ബീവി, ശിവപ്രസാദ്, അശോകൻ, പ്രകാശൻ, ബിന്ദുമോൾ എന്നിവർ സംസാരിച്ചു.