കരുനാഗപ്പള്ളി: കേരള ബാഡ്മിന്റൺ അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പ് ഇന്ന് ആരംഭിക്കും. 16 ന് സമാപിക്കും. കരുനാഗപ്പള്ളി മാർക്കറ്റിന് കിഴക്ക് എൻ.എസ്.ബിയിൽ വച്ചാണ് ചാമ്പ്യൻഷിപ്. വൈകിട്ട് 4ന് നടക്കുന്ന ചടങ്ങ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. എം.എൽ.എമാരായ ഡോ. സുജിത്ത് വിജയൻപിള്ള, സി.ആർ.മഹേഷ്, നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു തുടങ്ങിയവർ പങ്കെടുക്കും. 14 ജില്ലകളിൽ നിന്നായി 300 ലേറെ താരങ്ങൾ പങ്കെടുക്കും. ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത താരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുമെന്ന് സംഘാടകർ പറഞ്ഞു. പത്രസമ്മേളനത്തിൽ കേരള ബഡ്മിമന്റെൺ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.അനിൽകുമാർ അമ്പലക്കര, സംഘാടക സമിതി ചെയർമാൻ അഡ്വ. എൻ.രാജൻപിള്ള, എൻ.അജികുമാർ, എ.നാസർ, എ.നിസാർ എന്നിവർ പങ്കെടുത്തു.