കരുനാഗപ്പള്ളി: വായന പക്ഷാചരണത്തിന്റെ ഭാഗമായി വള്ളിക്കാവ് സംസ്കാരസംദായിനി വായനശാലയും ക്ലാപ്പന വിമലഹൃദയ ഇംഗ്ലീഷ് മീഡിയം സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന അമ്മവായന പദ്ധതിക്ക് തുടക്കമായി. സ്കൂളിൽ അങ്കണത്തിൽ നടന്ന ചടങ്ങ് ഡോ.വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.മുരളീധരൻ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ ജി. രവീന്ദ്രൻ, പി.ടി .എ ഭാരവാഹി മേരി ഗ്ലെന്നിസ്, ഗ്രന്ഥശാല സെക്രട്ടറി എസ്.രവികുമാർ, അദ്ധ്യാപികമാരായ എസ്.ശ്രീവിദ്യ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ എഡ്നമേരി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ലേഖ നന്ദിയും പറഞ്ഞു.