കൊല്ലം: പച്ചക്കറി വില വർദ്ധനവിനെ തുടർന്ന് മലയാളിയുടെ അടുക്കള ബഡ്ജറ്റ് അവിയൽ പരുവത്തിലായി. തക്കാളി, ചേന, കാരറ്റ്, ബീറ്റ്റൂട്ട്, തടിയൻ കായ, ഇഞ്ചി, ചേന, വെളുത്തുള്ളി എന്നിവയുടെ വിലയിലാണ് വർദ്ധനവുണ്ടായത്.
കാരറ്റ് വില സെഞ്ച്വറി അടിച്ചു. ചേനയും തടിയൻകായും കിട്ടാനില്ല. ഒരാഴ്ചയ്ക്കിടെ ഓരോ ഇനത്തിനും 10 മുതൽ 20 രൂപ വരെയാണ് വർദ്ധിച്ചിരിക്കുന്നത്. ബീൻസ് വിലയിലാണ് അല്പം ആശ്വാസം. 135 ആയിരുന്ന ഒരുകിലോ ബീൻസിന് ഇപ്പോൾ 50 മുതൽ 60 വരെയാണ് ഹോൾസെയിൽ വില.
സവാള, പച്ചമുളക്, മുരിങ്ങിക്ക, വെളുത്തുള്ളി, ചെറിയ ഉള്ളി, ചെറുനാരങ്ങ, കത്തരിക്ക എന്നിവയ്ക്ക് വിലയിൽ വലിയ മാറ്റമില്ല. നാടൻ ഇഞ്ചി വില 350നും 400നും ഇടയിലാണ്. വില മുന്നിട്ട് നിൽക്കുന്നതിനാൽ കിറ്റിൽ സാധനങ്ങളുടെ എണ്ണവും കുറഞ്ഞു. 100, 150, 200 രൂപ നിരക്കിലാണ് കിറ്റ് വിൽപ്പന.
പച്ചക്കറി വില മുകളിൽ
കേരളത്തിലേക്ക് പച്ചക്കറി എത്തുന്ന സ്ഥലങ്ങളിൽ കൃഷി കുറഞ്ഞു
കലാവസ്ഥ വ്യതിയാനം മൂലം കൃഷി വ്യാപകമായി നശിച്ചു
കർഷകർ ചോളം, കപ്പലണ്ടി തുടങ്ങിയ വിളകളിലേയ്ക്ക് മാറി
പച്ചക്കറി ലഭ്യത കുറഞ്ഞത് വില കൂട്ടി
പച്ചക്കറിവില (ഹോൾസെയിൽ, റീട്ടെയിൽ)
വെളുത്തുള്ളി - 220,250
ചേന - 80,100
കാരറ്റ്- 100,110
ബീറ്റ്റൂട്ട് -80,100
തടിയൻ കായ- 40,50
സവാള -40,50
തക്കാളി: 70, 80
പച്ചമുളക് - 60 , 80
ഉരുളക്കിഴങ്ങ് - 38, 50
മുരിങ്ങയ്ക്ക -100-140
കാലാവസ്ഥ വ്യതിയാനവും വ്യാപകമായ കൃഷിനാശവുമാണ് വിലക്കയറ്റത്തിന് കാരണം.
എം.ജെ.അൻവർ, സംസ്ഥാന ജനറൽ സെക്രട്ടറി,
കേരള വെജിറ്റബിൾസ് മർച്ചന്റ്‌സ് അസോ.
സ്‌റ്റോക്ക് നശിക്കുന്ന അവസ്ഥയുമുണ്ട്. ഓണസമയത്തെങ്കിലും വില കുറയുമെന്നാണ് കരുതുന്നത്.
എ.പി.കെ.നവാസ്, സംസ്ഥാന പ്രസിഡന്റ് ,
കേരള വെജിറ്റബിൾസ് മർച്ചന്റ്‌സ് അസോ.