കൊട്ടാരക്കര: പുലമൺ ഗോവിന്ദമംഗലം റോഡ് തകർന്ന് തരിപ്പണമായി. പുലമൺ കുരിശടി മുതൽ പുലമൺ മാർത്തോമ്മാ പള്ളി, കത്തോലിക്കാ പള്ളി അക്കീലഴികം വരെയുള്ള ഭാഗത്തെ റോഡ് തകർന്ന് ഗതഗത യോഗ്യമല്ലാതായിട്ട് നാളുകളേറെയായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. പുലമൺ ജംഗഷനിൽ നിന്ന് വെറും ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള റോഡിന്റെ ദുരവസ്ഥ കാരണം ഇരു ചക്രവാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി പോകാൻ വിസമ്മതിക്കുന്നു.

സർവീസ് നിറുത്തി ബസുകൾ

പുലമൺ ,ഗോവിന്ദമംഗലം വഴി പത്തനാപുരത്തേക്കും പുലമൺ ,മാർത്തോമ്മാ പള്ളിവഴി പുനലൂരിലേക്കും കുര വഴി പത്തനാപുരത്തേക്കുമുള്ള എളപ്പ മാർഗമാണ് റോഡ് തകർന്നതോടെ ഇല്ലാതായത് . ഇതുവഴി സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും കഴിഞ്ഞ ഒന്നര വർഷമായി സർവീസ് നിറുത്തിയ അവസ്ഥയിലാണ്.

പ്രതിഷേധസംഗമം

റോഡിന്റെ ദുരവസ്ഥ കണ്ടിട്ടും കണ്ണടച്ചിരിക്കുന്ന അധികൃതരുടെ നിലപാടിനോട് പ്രതിഷേധിച്ച് നാളെ വൈകിട്ട് 5ന് പുലമൺ റെയിൻബോ നഗർ റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള പ്രദേശവാസികളുടെ ജനകീയ കൂട്ടായ്മ പ്രതിഷേധ സംഗമം നടത്തും.

.
തകർന്നടിഞ്ഞ റോഡ് എത്രയും വേഗം പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എംഎൽ.എക്കും മന്ത്രിക്കും ജില്ലാ പഞ്ചായത്ത് അംഗത്തിനും പരാതി നൽകിയിട്ടുണ്ട്. ആയിരത്തോളം കുടുംബങ്ങൾ

തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ടവർ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

പി.ജോൺ

റസി. അസോ. സെക്രട്ടറി