muhamamd-

പത്തനാപുരം: കോടതിയിൽ നിന്ന് ജാമ്യമെടുത്ത് വിചാരണയ്ക്ക് ഹാജരാകാതെ വിദേശത്തേക്ക് മുങ്ങിയ പ്രതിയെ പത്തനാപുരം പൊലീസ് പിടികൂടി. പത്തനാപുരം നടുക്കുന്ന് പുത്തൻ പറമ്പിൽ വീട്ടിൽ മുഹമ്മദ് ഷായാണ് (41) അറസ്റ്റിലായത്. ചാരായം വാറ്റ് കേസിൽ 2021ൽ റിമാൻഡിലായ പ്രതി കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങി വിദേശത്തേക്ക് കടക്കുകയായിരുന്നു. വിചാരണയ്ക്ക് ഹാജരാകാതിരുന്ന പ്രതിക്കെതിരെ കൊട്ടാരക്കര അബ്ക്കാരി കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിവന്നിരുന്ന പൊലീസ് പ്രതി നാട്ടിലെത്തിയ വിവരം മനസിലാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. പത്തനാപുരം എസ്.ഐ ശരലാൽ, എ.എസ്.ഐ ശ്രീലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ശബരീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സുമിത്ത്, ജാബിർ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.