rotary-

കൊല്ലം: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്‌ട് 3211 ക്വയിലോൺ റോട്ടറി ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു. ഡിസ്ട്രിക്‌ട് ഗവർണർ ഇലക്ട് എ.കെ.എസ്.എം. കൃഷ്‌ണൻ ജി.നായർ മുഖ്യാതിഥിയായി. പ്രസിഡന്റ് രാജീവ് കുമാർ അദ്ധ്യക്ഷനായി. തുടർന്ന് നിയുക്ത പ്രസിഡന്റായി എൻ. രാജുവും സെക്രട്ടറിയായി നാരായൺ കുമാറും ട്രഷററായി സക്കറിയ കെ.സാമുവലും ചുമതലയേറ്റു. റോട്ടറി പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർമാരായ പ്രൊഫ.കെ. ഉദയകുമാർ, ഷിരീഷ് കേശവൻ, അസിസ്റ്റന്റ് ഗവർണർ വി. ജ്യോതി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഡോ. മാനുവൽ പീരിസ് കഴിഞ്ഞവർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. നിയുക്ത സെക്രട്ടറി നാരായൺകുമാർ നന്ദി പറഞ്ഞു.