കുന്നത്തൂർ: ശാസ്താംകോട്ട ഭരണിക്കാവ് ജെ.എം.എച്ച്.എസ് ആൻഡ് ടി.ടി.ഐയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ തുടക്കമായി. ആഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. വിശിഷ്ടാതിഥികളെ സ്കൂൾ മാനേജർ ഷാജി കോശിയും വിദ്യാർത്ഥി പ്രതിഭകളെകളെ പി.ടി.എ പ്രസിഡന്റ് നിസാം ഒല്ലായിലും ആദരിച്ചു. മുൻ എം.പി കെ.സോമപ്രസാദ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.ഗീത,ഡോ.സി.ഉണ്ണികൃഷ്ണൻ, ബിനു മംഗലത്ത്,കെ.സനിൽകുമാർ, തുണ്ടിൽ നൗഷാദ്, കെ.പ്രസന്നകുമാരി, ഒ.പ്രീതാകുമാരി, ശ്രീലത രഘു, എസ്.സജീവ് കുമാർ, കെ.ഐ. ലാൽ, സി.എസ്.അമൃത, പി.എസ്.സുജാകുമാരി, പി.എസ്.ഗോപകുമാർ, ബിനു.ജി.വർഗ്ഗീസ്, എൽ.സജീന, കെ.ബി.ഹരികുമാർ എന്നിവർ സംസാരിച്ചു.