കൊല്ലം: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ശക്തികുളങ്ങര വില്ലേജ് ഓഫീസിലെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി അധികൃതർ വിച്ഛേദിച്ചു. ഇന്നലെ രാവിലെ 11.30 ഓടെയാണ് കെ.എസ്.ഇ.ബി ജീവനക്കാരെത്തി ഫ്യൂസ് ഊരിയത്.

വിവരം അറിഞ്ഞ് എ.ഡി.എമ്മും ചവറ എം.എൽ.എ സുജിത്ത് വിജയൻപിള്ളയും സംഭവത്തിൽ ഇടപെട്ടു. തുടർന്ന് ഒരു മണിക്കൂറിന് ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. വൈദ്യുതി ബിൽ കളക്ടറേറ്റിൽ നിന്നാണ് അടയ്ക്കാറുള്ളത്. 3000 രൂപയായിരുന്നു അടക്കാൻ ഉണ്ടായിരുന്നത്. 12.30 ഓടെ കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കും വരെ സേവനങ്ങൾ തടസപ്പെട്ടു.