ചവറ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ചാത്തന്നൂർ കുമ്മല്ലൂർ ജയേഷ് ഭവനിൽ ജ്യോതിഷാണ് (30) ചവറ പൊലീസിന്റെ പിടിയിലായത്. കുട്ടിയുടെ അമ്മയുമായുള്ള
മുൻപരിചയം മുതലെടുത്ത പ്രതി 2022 ജൂൺ മുതൽ 2024 മേയ് വരെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം മനസിലാക്കിയ അദ്ധ്യാപിക പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ചവറ പൊലീസ് ഇൻസ്‌പെക്ടർ വി.എസ്. അജീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഗോപൻ, ശ്രീഗോവിന്ദ്, എസ്.സി.പി.ഒ മാരായ അനിൽ, മനീഷ്, സി.പി.ഒ ശ്യാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.