suljan-dead

കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര പനവേലിയിൽ സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. വർക്കല പാലച്ചിറ അൽബുർദാൻ വീട്ടിൽ സുൽജാനാണ് (24) മരിച്ചത്. ഒപ്പമുണ്ടായിരുന്ന വർക്കല കോക്കാട് ദേവീകൃപയിൽ ദീപുദാസ് (25), സമീർ മൻസിലിൽ സുധീർ (25) എന്നിവരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ ഒന്നിനായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റും എതിരെ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ പൂർണമായും തകർന്നു. ഓടിക്കൂടിയവരും പൊലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.