കൊട്ടാരക്കര: സ്ത്രീകളോടും കുട്ടികളോടും അതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. വാളകം അമ്പലക്കര രാജധാനിയിൽ സന്തോഷിനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസികളായ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയാണ് പലപ്പോഴും ഇയാൾ അതിക്രമം കാട്ടിവന്നത്. വീടിന് പുറത്ത് കഴുകിയിടുന്ന സ്ത്രീകളുടെ വസ്ത്രങ്ങൾ അപഹരിക്കുന്ന ശീലവും ഉണ്ടായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. പ്രതിയെ റിമാൻഡ് ചെയ്തു.