46.43 കോടി രൂപയുടെ നിർമ്മാണം

80% ജോലികൾ പൂ‌ർത്തിയായി

ചവറ: നീണ്ടകര താലൂക്ക് ആശുപത്രിയുടെ നിർമ്മാണം ഇഴയുന്നു. വിവിധ സാങ്കേതിക തടസങ്ങളാണ് ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം വൈകിപ്പിക്കുന്നത്.

നിർമ്മാണ പ്രവ‌ർത്തനങ്ങളുടെ എസ്.പി.വി ആയി സംസ്ഥാന ഭവന നി‌ർമ്മാണ ബോർഡിനെ നിയമിച്ചാണ് പ്രവൃത്തി ആരംഭിച്ചത്. 46.43 കോടി രൂപയ്ക്ക് ഭരണാനുമതി നൽകി കിഫ്ബി ഫണ്ടിംഗിലൂടെയാണ് പദ്ധതി പുരോഗമിച്ചത്.

ആശുപത്രിയുടെ ബാക്കി ജോലികൾ എത്രയും വേഗം പൂർത്തീകരിക്കണം

ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ (നിയമസഭ സബ്മിഷനിൽ)

നീണ്ടകര താലൂക്ക് ആശുപത്രിയുടെ ജോലികൾ 80ശതമാനം കഴിഞ്ഞു. ബാക്കി ജോലികൾക്ക് ഒരു സബ് കൺസൾട്ടിനെ നിയോഗിച്ചിട്ടുണ്ട്. ഹൗസിംഗ് ബോ‌ർഡിന്റെ എൻജിനീയർമാരെയും സൈറ്റിൽ നിയമിച്ചിട്ടുണ്ട്. എം.ജി.പി.എസ് ആശുപത്രി ഭർണിച്ചർ, ലൂസ് ഫർണിച്ചർ എന്നീ ജോലികൾ ആരംഭിക്കുന്നതിന് കാലതാമസം വന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ അവലോകന യോഗത്തിൽ വിലയിരുത്തിയിട്ടുണ്ട്. എത്രയും വേഗം പദ്ധതി പൂർത്തീകരിക്കുവാൻ എല്ലാ ഇടപെടലുകളും നടത്തും.

കെ.രാജൻ

മന്ത്രി (നിയമസഭയിൽ)