കൊല്ലം: ഡോ.എസ്. സുഷമ എഴുതിയ ബോൺസായ് (101 ഹൈക്കു കവിത) പ്രകാശം ഇന്ന് ഉച്ചയ്ക്ക് 2 ന് പ്രസ് ക്ലബ് ഹാളിൽ നടക്കും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം സുനിൽ പനയറ ഗുരുസ്മരണ നടത്തും. ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം കാവിള എം.അനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. എം.ജി യൂണിവേഴ്‌സിറ്റി ഭൗതിക ശാസ്ത്ര വിഭാഗം മുൻ മേധാവി ഡോ.കെ. ഇന്ദുലേഖ ഉദ്‌ഘാടനം ചെയ്യും. റെയ്‌സ് സ്ഥാപക ചെയർമാൻ എം.സി. രജിലൻ ആമുഖ പ്രഭാഷണം നടത്തും. സാഹിത്യകാരൻ എം.കെ. ഹരികുമാർ പുസ്തക പ്രകാശനം നടത്തും. വടക്കേവിള എസ്.എൻ.സി.ടി.പ്രിൻസിപ്പാളും മുൻ എസ്.എൻ.കോളേജ് പ്രിൻസിപ്പലും ആയ ഡോ.സി. അനിത ശങ്കർ പുസ്തകം ഏറ്റുവാങ്ങുകയും ഡോ. സുഷമയ്ക്ക് ആദരവും നടത്തും. ലൈഫ് കെയർ ഗ്രൂപ്പ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ.എൽ. സുശീലൻ സ്വാഗതവും ഡോ.എസ്. സുഷമ നന്ദിയും പറയും.