sn
ശ്രീനാരായണ ഗുരു എംപ്ലോയീസ് കൊല്ലം എസ്.എൻ കോളേജ് ജനറൽ ബോഡി യോഗത്തിൽ പ്രൊഫസറായി പ്രമോഷൻ ലഭിച്ച കൊല്ലം എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി. മനോജിനെ എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ അനുമോദിക്കുന്നു

കൊല്ലം: കൊല്ലം എസ്.എൻ കോളജിലെ ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ ജനറൽ ബോഡി യോഗം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എസ്.വി. മനോജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ സംസ്ഥാന കോ- ഓർഡിനേറ്റർ പി.വി. രജിമോൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. വിഷ്ണു സംഘടനാ സന്ദേശം നൽകി. കൊല്ലം എസ്.സി.ആർ.സി പ്രസിഡന്റ് ഡോ. എസ്. ഷീബ സ്വാഗതവും യൂണിറ്റ് കൺവീനർ ഡോ. ഇന്ദു നന്ദിയും പറഞ്ഞു.

പ്രൊഫസറായി പ്രൊമോഷൻ കിട്ടിയ പ്രിൽസിപ്പൽ ഡോ. എസ്.വി. മനോജ്, ഡോ. ലൈജു, ഡോ. ജിഷ, പി.എച്ച്ഡി ലഭിച്ച ഡോ. അഭിലാഷ്, ഡോ. എസ്. ജിസ്സാ, ബെസ്റ്റ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അവാർഡ് നേടിയ ഡോ. ദിവ്യ, ബെസ്റ്റ് എൻ.എസ്.എസ് വോളണ്ടിയർ അവാർഡ് നേടിയ ഗോകുൽ, മികച്ച അദ്ധ്യാപകനുളള അവാർഡ് കലസ്ഥമാക്കിയ ഡോ. രതീഷ് തുടങ്ങിയവരെ ആദരിച്ചു.

പുതിയ ഭാരവാഹികളായി ഡോ. എസ്.വി. മനോജ് (പ്രസിഡന്റ്), ഡോ. ആർച്ച അരുൺ (വൈസ് പ്രസിഡന്റ്), എസ്. ജയന്തി (സെക്രട്ടറി), വിൻസെന്റ് വിജയൻ (ജോ. സെക്രട്ടറി), ഡോ. എസ്.എസ്. ആർച്ച (ട്രഷറർ), ഡോ. ബി.ടി. സുലേഖ, ഡോ. പി.എസ്. ദിവ്യ, ഡോ. എ.പി. നിഷ, ഡോ. എൻ. രതീഷ്, ഡോ. ലതാ സദാനന്ദൻ, ഡോ. നീതുലക്ഷ്മി, ഡോ. ഗിരീഷ് ഗോപാലകൃഷ്ണൻ, ഡോ. എസ്. ലൈജു, ഡോ. ആർ.വി. സൗമ്യ, ഡോ. മഹേഷ്, ഡോ. പവന, ഡോ.ജയൻ, യു. അധീഷ്, ഡോ. ആർ.ഡി. വിദ്യ, ഡോ. മിഷ, ഡോ. എസ്. അശ്വതി, ഗായത്രി സലിം, ഡോ. ആർ. ഇന്ദു, ഡോ. എസ്. ശങ്കർ, ഡോ. എം.എസ്. റോക്സി, ഡോ. പ്രവീൺ പ്രകാശ്, ലക്ഷ്മി എസ്.ധരൻ, ഡോ. കെ. സവിത, ഡോ. എസ്. അമ്പിളി, ഡോ. ശ്രീവിദ്യ, ഡോ. ആർ. ആതിര, ശർമ്മ സോമരാജൻ, സൈജു, അജിത്ത്, ജിതിൻ (എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.