കൊല്ലം: മുണ്ടയ്‌ക്കൽ ആർട്‌സ് ആൻഡ് സ്‌പോർട്സ് ക്ലബ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം പ്രതിഭാ സായാഹ്നവും മുൻ സെക്രട്ടറി ബേബി ചാക്കോ അനുസ്‌മരണവും നാളെ വൈകിട്ട് 5.30 ന് ക്ലബ് ഹാളിൽ എം. നൗഷാദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. കൊല്ലം ജില്ലാ ചെൽഡ് വെൽഫെയർ കമ്മിറ്റി സെക്രട്ടറി അഡ്വ. ഡി. ഷൈൻദേവ് അവാർഡ് വിതരണവും കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളികൃഷ്‌ണൻ എൻഡോവ്‌മെന്റ് വിതരണവും നടത്തും. ചടങ്ങിൽ പഠനോപകരണ വിതരണവും പ്രമുഖർക്ക് ആദരവും മികവ് തെളിയച്ചവരെ അനുമോദിക്കുകയും ചെയ്യും. പ്രസിഡന്റ് ഇൻ ചാ‌ർജ് ആർ. മോഹൻദാസ് അദ്ധ്യക്ഷനാകും. സെക്രട്ടറി എം.എച്ച്. നിസാമുദീൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എ. ഷാജി നന്ദിയും പറയും.