കൊല്ലം: കൊല്ലം അർബൻ ബാങ്ക് കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷൻ ബ്രാഞ്ചിൽ നിന്ന് പരവൂരിലേയ്ക്ക് സ്ഥലം മാറിപ്പോകുന്ന മാനേജർ എൽ.ഇന്ദുവിന് ബാങ്ക് ഓഹരി ഉടമകളുടെ സംഘടനയായ “ക്വയിലോൺ അർബൻ ബാങ്ക്
ഷെയർ ഹോൾഡേഴ്സ് അസോസിയേഷൻ യാത്രഅയപ്പ് നൽകി.
ഷാ പ്രസിഡന്റ് എസ്.സുവർണകുമാർ അദ്ധ്യക്ഷനായി. ബാങ്ക് വൈസ് ചെയർമാൻ അഡ്വ. കെ.ബേബിസൺ ഉദ്ഘാടനം ചെയ്തു. ബാങ്ക് ബോർഡ് മെമ്പർ ദ്വാരക മോഹൻ, ഷാ ജനറൽ സെക്രട്ടറി പ്രൊഫ. എസ്.സൂര്യദാസ്, ഭാരവാഹികളായ ബി.സിദ്ധാർത്ഥൻ ആശാൻ, ജി.സുരേഷ് ബാബു, ആർ.ശരത്ചന്ദ്രൻ, പി.ശ്രീകുമാർ, ജോൺ ബോസ്കോ, ഡോ. മേഴ്സി ബാലചന്ദ്രൻ, എൻ.സുന്ദരേശ്വര പണിക്കർ, എൻ.സുരേഷ് കുമാർ, സജീവ്കുമാർ, ഡോ. ടി.ഇ.ഇന്ദിരാദേവി തുടങ്ങിയവർ സംസാരിച്ചു. മാനേജർ എൽ.ബിന്ദു മറുപടി പ്രസംഗം നടത്തി.