a
ഓയൂർ ടൗൺ ലയൺസ് ക്ലബ്ബിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾ ലയൺസ് ഇന്റർനാഷണൽ ഡിസ്ടിക്ട് 318എ വൈസ് ഡിസ്ടിക്ട് ഗവർണർ ജെയിംസ് ജോബ് ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: ഓയൂർ ടൗൺ ലയൺസ് ക്ലബ്ബിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകൾ ലയൺസ് ഇന്റർനാഷണൽ ഡിസ്ടിക്ട് 318എ വൈസ് ഡിസ്ടിക്ട് ഗവർണർ ജെയിംസ് ജോബ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ശിവശങ്കരപിള്ള അദ്ധ്യക്ഷനായി. ചെറിയ വെളിനെല്ലൂർ കെ.പി.എം. ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഭാരവാഹികളായ എസ്. പ്രഭാകരൻ (പ്രസിഡന്റ്), പി.കെ.രാമചന്ദ്രൻ (സെക്രട്ടറി), വിജയകുമാരൻ പിള്ള (ട്രഷറർ) എന്നിവർ 24- 25 വർഷത്തേക്ക് ചുമതലയേറ്റു. സെക്കന്റ് സിസ്ട്രിക്ട് ഗവർണർ അനിൽകുമാർ പദ്ധതികളുടെ ഉദ്ഘാടനം നടത്തി. യോഗത്തിൽ ക്യാബിനറ്റ് സെക്രട്ടറി ആർ.ജയരാജ്, ചെയർപേഴ്സൺ മായ രാധാകൃഷ്ണൻ, പാരിപ്പള്ളി സോൺ ചെയർമാൻമാരായ ഗുലാബ്ഖാൻ, നിർമ്മലൻ ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറിമാരായ കൊല്ലം മണി പ്രസാദ് അമ്പാടി , നാസിമുദ്ദീൻഎന്നിവർ സംസാരിച്ചു. ക്ലബ് ട്രഷറർ വിജയകുമാര പിള്ള നന്ദി പറഞ്ഞു.