ഏരൂർ: അയിലറ ഇരപ്പിൽ കുത്തൊഴുക്കുള്ള തോടിന്റെ ഒത്ത നടുവിൽ വൈദ്യുതി പോസ്‌റ്റ് സ്ഥാപിച്ച് കെ.എസ്.ഇ.ബി. ഇരപ്പിൽ വെള്ളച്ചാട്ടത്തിന് സമീപത്തെ തോട്ടിലാണ് അപകടഭീഷണി ഉയർത്തുന്നവിധം വൈദ്യുതി പോസ്റ്റുള്ളത്.
പ്രളയത്തിന് ശേഷം കാലം തെറ്റിയും മഴ പെയ്യുന്നതിനാൽ മിക്കപ്പോഴും തോട് കരകവിഞ്ഞൊഴുകാറുണ്ട്. ഈ വെള്ളം വയലിലേക്കും ചിലയിടങ്ങളിൽ വീട്ടു പുരയിടങ്ങളിലേക്കും ഒഴുകാറുണ്ട്. അടുത്തിടെയായി ബലക്ഷയമുണ്ടായതിനെ തുടർന്ന് പോസ്‌റ്റ് ചാഞ്ഞതിനെ തുടർന്നാണ് പ്രദേശവാസികൾ ഭയപ്പാടിലായത്.
അപകടം ചൂണ്ടി കാട്ടിയിട്ടും
പരിസരവാസിയായ വസന്തയ്‌ക്ക് ഗാർഹിക കണക്ഷൻ നൽകാനാണ് പോസ്‌റ്റ് സ്ഥാപിച്ചത്. തോട്ടിൽ നീരൊഴുക്കില്ലാത്ത കാലത്താണ് പോസ്‌റ്റിട്ടത്. അന്ന് ഇക്കാര്യം ചൂണ്ടി കാട്ടിയെങ്കിലും വൈദ്യുതി ബോർഡ് അധികൃതർ ചെവികൊണ്ടില്ലെന്ന് പരിസരവാസികൾ പറയുന്നു. ഏകദേശം 100 ഓളം പേർ താമസിക്കുന്ന പ്രദേശമാണിത്.
മരകൊമ്പുകൾ ലൈനിലേക്ക് ചാഞ്ഞു കിടക്കുന്നതിനാൽ കമ്പികൾ ഏത് സമയവും പൊട്ടി വീഴാൻ സാദ്ധ്യതയുണ്ട്. അത്തരം ദൗർഭാഗ്യ സംഭവമുണ്ടായാൽ അത് തോട്ടിലെ വെള്ളമൊഴുകി എത്തുന്ന ഏതിടത്തും അപകടമുണ്ടാക്കും. തോട്ടുവരമ്പിൽ പോസ്‌റ്റ് സ്ഥാപിക്കാൻ വയലുടമ എതിർത്തതിനാലാണ് തോടിന്റെ ഒത്ത മദ്ധ്യത്ത് സ്ഥാപിച്ചതെന്ന് കെ.എസ്. ഇ.ബി അന്ന് ന്യായീകരിച്ചു.
വസന്ത
വീട്ടമ്മ
ഒഴുക്കുള്ള തോട്ടിൽ വൈദ്യുതി പോസ്‌റ്റ് നിൽക്കുന്നത് അപകടകരമാണ്. ഏകദേശം 30 വർഷം മുമ്പ് സ്ഥാപിച്ച പോസ്‌റ്റാണ്. ഏത് സാഹചര്യത്തിൽ ഇങ്ങനെ സംഭവിച്ചു എന്നറിയില്ല. ഒഴുക്ക് നിലച്ച തോടാണെന്ന് കരുതി ഉണക്കത്ത് സ്ഥാപിച്ചതാകും. പോസ്‌റ്റ് മാറ്റാനുള്ള നടപടി ഉടനുണ്ടാകും.പരിസരവാസികൾ വിളിച്ചപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്.
കെ.എസ്.ഇ.ബി അധികൃതർ
അഞ്ചൽ