പത്തനാപുരം :കോക്കാട് ഗവ.എൽ.പി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി കെ.പി.എ.സി രാധാകൃഷ്‌ണൻ നായർ ഉദ്‌ഘാടനം ചെയ്‌തു. എം.പി.ടി.എ പ്രസിഡന്റ് ഇ. മായ അദ്ധ്യക്ഷയായി.ഹെഡ്‌മിസ്‌ട്രസ് എസ്.ശ്രീദേവി സ്വാഗതവും വിദ്യാരംഗം കൺവീനർ ആർ.രഞ്ജു നന്ദിയും പറഞ്ഞു.കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.