photo
സൗഹൃദം 87 എന്ന കരുനാഗപ്പള്ളി ഗവ.ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഏർപ്പെടുത്തിയ രണ്ടാമത് സൗഹൃദം പുരസ്കാരം ബാലസാഹിത്യകാരൻ ബിജു തുറയിൽക്കുന്നിന് സി.ആർ.മഹേഷ് എം.എൽ.എ സമ്മാനിക്കുന്നു

കരുനാഗപ്പള്ളി: സൗഹൃദം 87 എന്ന കരുനാഗപ്പള്ളി ഗവ.ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ രണ്ടാമത് സൗഹൃദം പുരസ്കാരം ബാലസാഹിത്യകാരൻ ബിജു തുറയിൽക്കുന്നിന് സമ്മാനിച്ചു. കുട്ടിക്കൊമ്പൻ എന്ന കഥാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. സി.ആർ.മഹേഷ് എം.എൽ.എ ആദരവും പുരസ്കാര വിതരണവും നിർവഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറായി നിയമനം ലഭിച്ച കെ.എസ്. മനോജിനെ ചടങ്ങിൽ വെച്ച് ആദരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക്, മുനീർ അറയ്ക്കൽ, ഉത്തരക്കുട്ടൻ, ഷാനില, വിനീത്, നിസാർ ചോയ്സ്, അൻസർ ആശ്വാസ് എന്നിവർ സംസാരിച്ചു.