ഓടനാവട്ടം: നാടിന്റെ വികസനത്തിനും മുന്നോട്ടുപോക്കിനും ശക്തമായ പിന്തുണ നൽകുന്ന പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേരളകൗമുദി ഓടനാവട്ടം ബ്യൂറോ വാർഷികവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വളർച്ചയിൽ കേരളകൗമുദിയുടെ പങ്ക് നിർണായകമാണ്. ഏറ്റവുമൊടുവിൽ വിഴിഞ്ഞം പദ്ധതിയുടെ മുന്നോട്ടുപ്പോക്കിന് കേരളകൗമുദി വലിയ പിന്തുണ നൽകിയിട്ടുണ്ട്. ഭാവിതലമുറയുടെ മുന്നേറ്റത്തിനും വിലയ പിന്തുണ നൽകുന്നു. വാർത്തകൾ വസ്തുതാപരമായിരിക്കണം. പത്രവാർത്തകൾക്ക് ആധികാരികതയും വിശ്വാസ്യതയമുണ്ട്. പല ഓൺലൈൻ മാദ്ധ്യമങ്ങൾക്കും ഈ വിശ്വാസ്യതയില്ല. വിദ്യാർത്ഥികൾ വസ്തുതാപരമായ വിവരങ്ങൾ മനസിലാക്കണമെന്നത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ മുഖ്യാതിഥിയായിരുന്നു. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രശാന്ത് മെരിറ്റ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗമ്മ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. ജയപ്രകാശ് നാരായണൻ, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് രാജേശ്വരി രാജേന്ദ്രൻ എന്നിവർ മെരിറ്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പാലയ്ക്കോട് ഭഗവതി ക്ഷേത്രം മുഖ്യകാര്യദർശി പി.എം. ഗോപിനാഥൻ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. സി.പി.എം ഓടനാവട്ടം ലോക്കൽ സെക്രട്ടറി എൽ. ബാലഗോപാൽ, വെളിയം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയരഘുനാഥ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ബി. പ്രകാശ്, കെ.സോമരാജൻ എന്നിവർ അനുമോദന പ്രസംഗം നടത്തി. സംഗീതജ്ഞൻ കോസ്മിക് രാജൻ, എസ്.എൻ.ഡി.പി യോഗം ഓടനാവട്ടം ശാഖ സെക്രട്ടറി ഡോ. കെ.എസ്.ജയകുമാർ, ഓടനാവട്ടം പൗരസമിതി പ്രസിഡന്റ് കുഞ്ഞച്ചൻ പരുത്തിയറ, ബി.ജെ.പി ഏരിയാ പ്രസിഡന്റ് സുധാകരൻ പരുത്തിയറ, കട്ടയിൽ ഇ.എം.എസ് ഗ്രനഥശാല സെക്രട്ടറി പി. അനീഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എസ്.പീറ്റർ തുടങ്ങിയർ ആശംസ നേർന്നു. കേരളകൗമുദി ഓടനാവട്ടം ലേഖകൻ ഓടനാവട്ടം അശോക് സ്വാഗതവും കേരളകൗമുദി റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ നന്ദിയും പറഞ്ഞു.