കൊല്ലം: പൊതുവിദ്യാഭ്യാസ മേഖലയിൽ ഹൈസ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരും ഹയർ സെക്കൻഡറി മേഖലയിൽ പ്രിൻസിപ്പൽമാരും ഉണ്ടായിട്ടും വി.എച്ച്.എസ്.ഇ സ്കൂളുകളിൽ അദ്ധ്യാപകന് പ്രിൻസിപ്പൽ ഇൻ ചാർജിന്റെ അധിക ചുമതലയാണ് നൽകിയിരിക്കുന്നത്. ഇത് അക്കാഡമികമായ കാര്യങ്ങളിൽ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വി.എച്ച്.എസ്.ഇ സ്കൂളുകളിലും സ്ഥിരം പ്രിൻസിപ്പൽ നിയമനം നടത്തണമെന്ന്
വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ ലക്ച്ചറേഴ്സ് അസോസിയേഷൻ ആൻഡ് കനിവ് ചാരിറ്റബിൾ ട്രസ്റ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർ.സജീവ് അദ്ധ്യക്ഷനായി. ഷാജി പാരിപ്പള്ളി, കെ.ഗോപകുമാർ, പി.ടി.ശ്രീകുമാർ, പി.കെ.റോയ്, എസ്.ശശികുമാർ, പി.എസ്.അരുൺ, കെ.ബി.ബിനു, ടി.ഗണേഷ് കുമാർ, സി.ടി.ഗീവർഗീസ്, എസ്.അനിൽകുമാർ എന്നിവർ സംസാരിച്ചു.