1-

എഴുകോൺ: കേരളത്തിൽ ഭവനരഹിതരായ എല്ലാവർക്കും ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഭവനരഹിതരായ നിർദ്ധന കുടുംബങ്ങൾക്ക് "തൊഴിലാളിക്ക് ഒരു ഭവനം" എന്ന പദ്ധതിയിലൂടെ പത്ത് വീടുകൾ നിർമ്മിച്ച നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.

നെടുമ്പായികുളം കാഷ്യു കോർപ്പറേഷൻ ഫാക്ടറിയിലെ ഷെല്ലിംഗ് വിഭാഗം തൊഴിലാളിയായ ഷീലയ്ക്ക് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ അദ്ധ്യക്ഷനായി. സി.പി.എം നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ.രാമാനുജൻ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് തുളസീധരക്കുറുപ്പ്, മടന്തകോട് മുരളി, ഷാഹി മോൾ, സനൽ കുമാർ, സി.മുകേഷ്, പി.തങ്കപ്പൻപിള്ള ഓമനക്കുട്ടൻ, മനേക്ഷ, കൃഷ്ണകുമാർ, കെ.എസ്.സി.ഡി.സി ഫാക്ടറി മാനേജർ മഹേശ്വരി ഉൾപ്പെടെ നൂറുകണക്കിന് തൊഴിലാളികൾ യോഗത്തിൽ പങ്കെടുത്തു.