വേളമാനൂർ: നവതിയുടെ നിറവിൽ വേളമാനൂർ ഗാന്ധിഭവൻ സ്‌നേഹാശ്രമം സന്ദർശിച്ച മുൻ മന്ത്രി പി.കെ. ഗുരുദാസന് പത്തനാപുരം ഗാന്ധിഭവന്റെ സ്‌നേഹാദരം. ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജനും ഗാന്ധിഭവൻ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ ബി. മോഹനനും പൊന്നാട ചാർത്തി സ്‌നേഹോപഹാരങ്ങൾ നൽകി പി.കെ. ഗുരുദാസനെ ആദരിച്ചു.
രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ആശയങ്ങൾ പ്രാവർത്തികമാക്കുന്ന ഗാന്ധിഭവൻ ലോകത്തിനാകെ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌നേഹാശ്രമത്തിലെ കുടുംബാംഗങ്ങളെ സന്ദർശിച്ച ഗുരുദാസൻ അവരുമായി കുശലാന്വേഷണങ്ങൾ നടത്തി. വേളമാനൂർ ഗാന്ധിഭവൻ സ്‌നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ, ചെയർമാൻ ബി. പ്രേമാനന്ദ്, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.