കൊല്ലം: പി.എൻ.പണിക്കർ ഫൗണ്ടേഷനും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് ദേശീയ വായന മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ തല ക്വിസ് മത്സരം നടത്തി. ജില്ലയിലെ 56 സ്കൂളുകളിൽ നിന്നായി 104 മത്സരാർത്ഥികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം ഏരൂർ ഗവ. എച്ച്.എസ്.എസിലെ എ.എസ്.അഭിനവവും രണ്ടാം സ്ഥാനം പത്താനാപുരം മൗണ്ട് ടാബോർ ഹൈസ്കൂളിലെ ദിവ്യ അന്നാ സാനിയലും മൂന്നാം സ്ഥാനം തലച്ചിറ ഗവ. ഹൈസ്കൂളിലെ സന ഫാത്തിമക്കും ലഭിച്ചു. യോഗത്തിൽ ജില്ലാ കോ ഓഡിനേറ്റർ കെ.എസ്.ജ്യോതി അദ്ധ്യക്ഷയായി. മത്സരത്തിൽ പങ്കെടുവത്തവർക്ക് ഷാജി, പത്മജ സുനിൽ, അഞ്ജു ഗോപാൽ, പത്മം എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്ക് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്ക് ക്യാഷ് അവാർഡും പുസ്തകവും വിതരണം ചെയ്യുമെന്ന് ജില്ലാ കോ ഓഡിനേറ്റർ കെ.എസ്.ജ്യോതി അറിയിച്ചു.