ayathil-
വി.വി.വി.എച്ച്.എസ്.എസ് അയത്തിൽ സ്കൂൾ ശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥി സംഘടന സംഘടിപ്പിച്ച മോട്ടിവേഷൻ ക്ളാസ് ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വി.വി.വി.എച്ച്.എസ്.എസ് അയത്തിൽ സ്കൂൾ ശതാബ്‌ദി ആഘോഷത്തോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഡോ. അലക്സാണ്ടർ ജേക്കബ് വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസെടുത്തു. പ്രിൻസിപ്പൽ പദ്മകുമാർ, ഹെഡ്മിസ്ട്രസ് സജിത, പി.ടി.എ പ്രസിഡന്റ്‌ അൻസർ, പൂർവ വിദ്യാർത്ഥി സംഘടന രക്ഷധികാരി താജുദ്ദീൻ, പ്രസിഡന്റ്‌ മനോജ്‌, സെക്രട്ടറി ബിജു ബാഹുലേയൻ, ട്രഷറർ അഷറഫ് വടക്കേവിള എന്നിവർ നേതൃത്വം നൽകി.