akash-27

കുന്നത്തൂർ: ജമ്മു-കാശ്മീരിലെ ലേയിൽ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് യുവ സൈനികൻ മരിച്ചു. വടക്കൻ മൈനാഗപ്പള്ളി കാളകുത്തും പൊയ്ക ആകാശ് ഭവനിൽ വിജയരാജുവിന്റെയും സുഹാസിനിയുടെയും മകൻ ആകാശാണ് (27) മരിച്ചത്. അവധിക്ക് നാട്ടിലെത്തിയ ശേഷം കഴിഞ്ഞ ജൂൺ 18നാണ് തിരികെ മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഭാര്യ: പൂജ. സഹോദരി: ആദിത്യ.