ആലുവ: പെരിയാറിൽനിന്ന് അനധികൃതമായി വാരിയ മണലുമായി രണ്ടുപേർ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി പുതിയകാവ് കളിയിക്കൽത്തറയിൽ വീട്ടിൽ സുനിൽ (39), കരുനാഗപ്പള്ളി എസ്.പി.എം മാർക്കറ്റ് മനയത്തറയിൽ പടീട്ടതിൽ റഷീദ് (37) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റുചെയ്തത്. ഇന്നലെ പുലർച്ചെ ബൈപ്പാസിൽ വച്ചാണ് മണൽകയറ്റി​യ വാഹനം പിടികൂടിയത്. കൊല്ലം ഭാഗത്തേക്ക് കടത്തുകയായിരുന്നു. മണൽക്കടത്തുമായി ബന്ധപ്പെട്ട് ഇവർ നേരത്തെയും ആലുവ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.