കൊല്ലം: ഡോ.എസ്. സുഷമയുടെ 101 ഹൈക്കു കവിതകളുടെ സമാഹാരമായ 'ബോൺസായ്'എഴുത്തുകാരൻ എം.കെ. ഹരികുമാർ വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ.സി. അനിതശങ്കറിന് നൽകി പ്രകാശനം ചെയ്തു.

എം.ജി യൂണിവേഴ്‌സിറ്റി ഭൗതിക ശാസ്ത്ര വിഭാഗം മുൻ മേധാവി ഡോ. കെ. ഇന്ദുലേഖ പുസ്തക പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം കാവിള എം.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം സുനിൽ പനയറ ഗുരുസ്മരണ നടത്തി. റെയ്സ് സ്ഥാപക ചെയർമാൻ എം.സി. രാജിലൻ ആമുഖപ്രഭാഷണം നടത്തി. ഡോ. സുഷമയെ ചടങ്ങിൽ ആദരിച്ചു. ലൈഫ് കെയർ ഗ്രൂപ്പ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ.എൽ. സുശീലൻ സ്വാഗതവും ഡോ.എസ്. സുഷമ നന്ദിയും പറഞ്ഞു.