pradeep
എസ്.പ്രദീപ് കുമാർ

കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഉമ്മൻചാണ്ടി സ്മൃതി സാംസ്കാരിക സമിതി ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി സ്മൃതി പുരസ്കാരം മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്.പ്രദീപ് കുമാർ അർഹനായി.

ഗാന്ധി ദർശനങ്ങളും ഗാന്ധിചിന്തകളും പൊതുസമക്ഷം എത്തിക്കാനും സാമൂഹിക സാംസ്കാരിക മേഖലകളിൽ നടത്തിവരുന്ന ശക്തമായ ഇടപെടലിനുമാണ് പുരസ്കാരം. ബി.എസ്.എസ് ചെയർമാൻ, കേരളീയം സാംസ്കാരിക സമിതി ചെയർമാൻ, കൺസ്യൂമർ വിജിലൻസ് സെന്റർ പ്രസിഡന്റ്, എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം എന്നീ നിലകളിലെ സേവനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം.

15001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡ് ഉമ്മൻചാണ്ടിയുടെ ഒന്നാമത് ചരമ വാർഷിക ദിനമായ ജൂലായ് 15ന് കൊല്ലം പ്രസ് ക്ലബിൽ വച്ച് ഉമ്മൻചാണ്ടിയുടെ മകൾ ഡോ. മറിയം ഉമ്മൻ വിതരണം ചെയ്യുമെന്ന് ഉമ്മൻചാണ്ടി സ്മൃതി സാംസ്കാരിക സമിതി ചെയർമാൻ സജീവ് പരശിവിള അറിയിച്ചു.