കൊല്ലം: പി.എസ്.സി മെമ്പറാക്കാൻ സി.പി.എം നേതാവ് കോഴ വാങ്ങിയയെന്ന ആരോപണത്തി​ൽ പ്രതിഷേധിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി ഓഫീസ് മാർച്ച് നടത്തി. പൊലീസ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ഓഫീസിനുള്ളിൽ തള്ളിക്കയറി. ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഭിഷേക് മുണ്ടയ്ക്കൽ, യു. ഗോപകുമാർ, ജില്ലാ സെക്രട്ടറിമാരായ അഖിൽ, ബിനു വടക്കേവിള, ജില്ലാ കമ്മിറ്റി അംഗം അഭിരാം, മണ്ഡലം പ്രസിഡന്റുമാരായ ബിനോയി മാത്യൂസ്, സുധിൻ അപ്സര, ശബരിനാഥ്, മനുമോഹൻ, ജനറൽ സെക്രട്ടറിമരായ ഹരീഷ്, എം.എസ്. അദിത്യൻ, ശ്യംലാൽ നേതാക്കളായ രാഹുൽ, വിഷ്ണു പ്രസാദ്, കൈലാസ്, സുചിത്ര, ശ്രീക്കുട്ടി ബിനു, സുജിത്, ഷിബു, മനുലാൽ, എന്നിവർ നേതൃത്വം നൽകി.