photo
എസ്.എൻ ട്രസ്റ്റ് ചെറിയനാട് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, എസ്.പി.സി, .സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസിനോടൊപ്പം സുനാമി സ്മൃതി മണ്ഡപത്തിൽ

കരുനാഗപ്പള്ളി: എസ്.എൻ ട്രസ്റ്റ് ചെറിയനാട് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, എസ്.പി .സി, .സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ അഴീക്കൽ നാലാം വാർഡിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബാംഗങ്ങൾക്ക് കിറ്റ് വിതരണവും ആലപ്പാട് സുനാമി സ്മൃതി മണ്ഡപത്തിന്റെ ശുചീകരണവും നടത്തി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്യാംകുമാർ അദ്ധ്യക്ഷനായി. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് ഉദ്ഘാടനം ചെയ്തു. അഴീക്കൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജാസ്മിൻ റിഷാദ് മുഖ്യപ്രഭാഷണം നടത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സഹായ വിതരണം ഓച്ചിറ ബ്ലോക്ക്

കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ പ്രദീപ് വാര്യത്ത് നിർവഹിച്ചു. തുടർന്ന് അഴീക്കൽ ഗവ. ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വോളണ്ടിയർമാർക്ക് കടലറിവ് എന്ന വിഷയത്തെക്കുറിച്ച്

കെ.സി.ശ്രീകുമാർ ക്ലാസെടുത്തു. റേഞ്ചർ എ.അജിത് കുമാർ, ആർ.രാജേഷ്, എ.കെ.ഗിരീഷ്, റഫീഖ് മുഹമ്മദ്,എസ് അനിത, പ്രജിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ വാമനൻ , കരയോഗം സെക്രട്ടറി റിജു അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബി.ലേഖ സ്വാഗതവും ഉഷാറാണി നന്ദിയും പറഞ്ഞു.