കരുനാഗപ്പള്ളി : സി.പി.എം ജില്ലാ കമ്മിറ്റിയംഗവും മത്സ്യത്തൊഴിലാളി യൂണിയൻ സ്ഥാപക നേതാവുമായിരുന്ന അഡ്വ.വി.വി.ശശീന്ദ്രന്റെ രണ്ടാം ചരമവാർഷിക ദിനാചരണം സി.പി.എം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. ജയപ്രകാശ് അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയ കമ്മിറ്റി സെക്രട്ടറി എ.അനിരുദ്ധൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.രാധാമണി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ആർ.വസന്തൻ, അഡ്വ.ബി.ഗോപൻ, മത്സ്യഫെഡ് ഭരണസമിതി അംഗം ജി.രാജദാസ്, വി.ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.