കരുനാഗപ്പള്ളി: എഴുത്തുകാരനും നവോത്ഥാന നായകനുമായിരുന്ന സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണയ്ക്കായി ചരിത്ര വായന അക്ഷരയാനം പരിപാടി സംഘടിപ്പിച്ചു കരുനാഗപ്പള്ളി ബോയ്സ്ഹയർ സെക്കൻഡറി സ്കൂൾ വായനക്കൂട്ടം സംഘടിപ്പിച്ച പരിപാടി കേരള സാക്ഷരത മിഷൻ ഡയറക്ടർ ഡോ. എ.ജി. ഒലീന ഉദ്ഘാടനം ചെയ്‌തു. സാഹിത്യാകാരൻ ഡോ. വള്ളിക്കാവ് മോഹൻ ദാസിനെ സ്കൂൾ മാനേജർ ശ്രീലത ഉപഹാരം നൽകി ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ക്ലാപ്പന സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പുസ്തക പ്രദർശനം വി.പി. ജയപ്രകാശ് മേനോൻ നിർവഹിച്ചു. 55 പുസ്തകങ്ങളാണ് പരിപാടിയിൽ പ്രദർശിപ്പിച്ചത്. മുൻ ചരിത്ര അദ്ധ്യാപകൻ രാജേന്ദ്രന്റെ കുടുംബാഗങ്ങൾ സ്കൂൾ ലൈബ്രറിക്ക്പുസ്തകങ്ങൾ കൈമാറി. ഷിഹാബ് എസ്.പൈനുംമൂട്, അനന്തൻപിള്ള, ജെ.പി. ജയലാൽ എന്നിവർ സംസാരിച്ചു.ഹെഡ്മിസ്ട്രസ് ടി. സരിത സ്വാഗതവും കെ.പി. അനിതകുമാരി നന്ദിയും പറഞ്ഞു.