കുന്നത്തൂർ: പോരുവഴി കമ്പലടിയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താണു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആണ് സംഭവം. കമ്പലടി രാജി ഭവനത്തിൽ പരമേശ്വരൻ പിള്ളയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താണത്. കിണറിന്റെ അടിവശത്തെ തൊടികൾ പൂർണമായും ഇടിഞ്ഞു കിണറ്റിലേക്ക് പതിക്കുകയായിരുന്നു. മോട്ടോറും കിണറ്റിൽ പതിച്ചു.