കൊല്ലം: കൊല്ലം ഡൽഹി പബ്ളിക് സ്കൂളിന്റെ ആറാമത് ഇൻവെസ്റ്റിച്ചർ ചടങ്ങ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഡി.പി.എസ് കൊല്ലം വിദ്യാർത്ഥി കൂട്ടായ്മയെ നയിക്കാനും പ്രതിനിധീകരിക്കാനും 16 ഭാരവാഹികളെയും 20 ഹൗസ് പ്രിഫെക്ട്മാരെയും ചുമതലപ്പെടുത്തിയ ചടങ്ങിൽ ഡി.പി.എസ് കൊല്ലം ഡയറക്ടർ ഡോ. ഹസൻ അസീസ് അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ. നിശാന്തിനി മുഖ്യാതിഥിയായി. വൈസ് പ്രിൻസിപ്പൽ ജീന റേച്ചൽ സ്വാഗതം പറഞ്ഞു. 6, 12 ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗൺസിലിന് മുഖ്യാതിഥിയും ഡി.പി.എസ് കൊല്ലം ഡയറക്ടർ ഡോ. ഹസ്സൻ അസീസും ചേർന്ന് ബാഡ്ജുകളും സാഷുകളും നൽകി.
പ്രിൻസിപ്പൽ എസ്.എൽ. സഞ്ജീവ് കുമാർ സ്റ്റുഡന്റ് കൗൺസിലിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.