കരുനാഗപ്പള്ളി: കുലശേഖരപുരം , വള്ളിക്കാവ് ഭാഗത്ത് ചാരായ വിൽപ്പന ലക്ഷ്യമിട്ട് സൂക്ഷിച്ച 175 ലിറ്റർ കോട പിടികൂടി. കരുനാഗപ്പള്ളി എക്സ്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്‌പെക്ടർ പി. എൽ.വിജിലാലിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി, കുലശേഖരപുരം വില്ലേജിൽ വള്ളിക്കാവ് അമൃത ആയുർവേദ ആശുപത്രിയുടെ പടിഞ്ഞാറ് കായലരികത്ത് നടത്തിയ പരിശോധനയിലാണ് കുറ്റിക്കാട്ടിൽ വ്യാജമദ്യ നിർമ്മാണത്തിനായി സൂക്ഷിച്ച 175 ലിറ്റർ കോട പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ കെ.സാജൻ, ശ്യാംദാസ്, ജിനു തങ്കച്ചൻ , എച്ച്.ചാൾസ് , അൻസർ, രജിത് കെ.പിള്ള, ഹരിപ്രസാദ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.