കൊല്ലം: ആർ.എസ്.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച, ആർ.എസ്.പി നേതാവ് ഡി. ശ്രീധരൻ അനുസ്മരണം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എ.എ. അസീസ് ഉദ്ഘാടനം ചെയ്തു. തൊഴിലാളി കളുടെ അവകാശ സമരങ്ങളിൽ അടിപതറാതെ നേതൃത്വം നൽകുകയും സ്വാതന്ത്ര്യസമരത്തിലും തൊഴിലാളിസമരത്തിലും പങ്കെടുത്ത് ജയിൽവാസം അനുഭവിക്കുകയും ചെയ്ത നേതാവായിരുന്നു ഡി. ശ്രീധരനെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എൻ. നൗഷാദ്, പാർട്ടി സെക്രട്ടേറിയറ്റ് അംഗം ടി.സി.വിജയൻ, ഇടവനശ്ശേരി സുരേന്ദ്രൻ, ജെ. മധു, പി.പ്രകാശ് ബാബു, കൈപ്പുഴ റാം മോഹൻ, പി. സദാനന്ദൻ, ടി.കെ.സുൽഫി, ആർ. സു നിൽ തുടങ്ങിയവർ സംസാരിച്ചു.