ccc
കഞ്ചാവുമായി പിടിയിലായ പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം

ചടയമംഗലം: കടയ്ക്കൽ പാങ്ങോട് റോഡിൽ ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിയിൽ കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി.

2.032 കിലോ കഞ്ചാവുമായി കുറുമ്പയം, ഭൂതക്കുഴി ,കുന്നവിള വീട്ടിൽബിജു(29), കുറുമ്പയം കാപ്പിവിള , കാപ്പിവിള വീട്ടിൽ രാഹുൽ(21) എന്നിവരെയാണ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ ജി.അഭിലാഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ചന്തു, കെ.ജി.ജയേഷ് ,ബിൻസാഗർ, ഡ്രൈവർ സാബു എന്നിവർ പങ്കെടുത്തു.