ഓടനാവട്ടം: ആളില്ലാതിരുന്ന തക്കം നോക്കി വീടിന്റെ വാതിൽ തകർത്ത് പണവും സ്വർണവും അപഹരിച്ചു. ഓടനാവട്ടം കട്ടയിൽ ഗുരുമന്ദിരത്തിൽ റിട്ട. പ്രഥമ അദ്ധ്യാപകരായ ടി.ജി.അരവിന്ദാക്ഷൻ, സുമംഗലാ ദമ്പതികളുടെ വീട്ടിലാണ് കവർച്ച നടന്നത്. മൂന്ന് ദിവസമായി ഇവർ മകളുടെ വീട്ടിലായിരുന്നുതാമസം. കഴിഞ്ഞ ദിവസം ഉച്ചയോടെ മകളുമായി തിരിച്ചെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. പത്ത് പവനോളം സ്വർണാഭരണങ്ങളും ഇരുപതിനായിരത്തോളം രൂപയും
നഷ്ടപ്പെട്ടു. അലമാരകളുടെ പൂട്ട് പൊളിച്ച് അതിലുണ്ടായിരുന്നവ എല്ലാം വലിച്ചെറിഞ്ഞ നിലയിലാണ്.
ഷോക്കേയ്സിൽ വച്ചിരുന്ന പുത്തൻ നോട്ടുകെട്ടുകൾ കവർച്ചകാരുടെ ശ്രദ്ധയിൽ പെട്ടില്ല. പൂയപ്പള്ളി എസ്.എച്ച്.ഒ പി.ഷാജിമോൻ, എസ്.ഐ.രജനീഷ്, വിരലടയാള വിധഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവരെത്തി മേൽ നടപടികൾ സ്വീകരിച്ചു.