bala

കൊട്ടാരക്കര: സോൾ ആർട്ട് ജില്ല പ്രവർത്തന ഉദ്ഘാടനത്തിന്റെ ഭാഗമായി സോൾ ആർട്ട് ഫെസ്റ്റും പുരസ്‌കാര വിതരണവും മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. സോൾ ആർട്ട് സ്‌കൂൾ മിഷൻ ജില്ലാതല ഉദ്ഘാടനം മുൻ ഡി.ജി.പി ഋഷിരാജ് സിംഗും ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം ഡോ. ഗീവർഗീസ് യോഹന്നാനും നിർവഹിച്ചു. ഏഴാച്ചേരി രാമചന്ദ്രൻ, വൈക്കം വിജയലക്ഷ്മി, ഡോ.ഗീവർഗീസ് യോഹന്നാൻ, ചവറ കെ.എസ്.പിള്ള, സിസ്റ്റർ റോസിലിൽ, പി.എസ്.കൃഷ്ണകുമാർ, ജയചന്ദ്രൻ ഇലങ്കത്ത്, സി.ആർ.ഗിരീഷ് കുമാർ, എന്നിവർക്ക് പുരസ്‌കാരങ്ങൾ മന്ത്രി കൈമാറി. ജില്ലാതലത്തിൽ നടത്തിയ സാഹിത്യ വിഭാഗം മത്സരങ്ങൾക്ക് കവി റഫീഖ് അഹമ്മദും സംഗീത വിഭാഗത്തിൽ സംഗീത സംവിധായകൻ ഓസേപ്പച്ചനും സമ്മാനങ്ങൾ വിതരണം ചെയ്തു. സോൾ ആർട്ട് ചെയർമാൻ പണ്ഡിറ്റ് രമേശ് നാരായണൻ അദ്ധ്യക്ഷനായി. ഡോ. മുരളി മോഹൻ രചിച്ച 'ഓർമ്മശക്തി വർദ്ധിപ്പിക്കാൻ പഠനം എളുപ്പമാക്കാൻ' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി വയലാർ മാധവിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ടി.പി ശാസ്തമംഗലം അനുമോദന പ്രഭാഷണം നടത്തി.