കരുനാഗപ്പള്ളി: വിദ്യാരംഗം കലാസാഹിത്യ വേദി കരുനാഗപ്പള്ളി ഉപജില്ലയുടെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. രാഷ്ട്രപതിയുടെ ബാല പുരസ്കാര ജേതാവ് ആദിത്യ സൂരേഷ് മുഖ്യാതിഥിയായി ചങ്ങൻപുഴയുടെ കാവ്യനർത്തകിയുടെ ആലാപനവും ദൃശ്യാവിഷ്ക്കാരവും കരുനാഗപ്പള്ളി ഗേൾസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ചു. മുഖ്യാതിഥിയായ ആദിത്യനെ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ആദരിച്ചു. സർഗ്ഗോത്സവ പ്രതിഭകളുടെ വ്യത്യസ്ത കലാവിരുന്നും തുടർന്ന് ഉപജില്ലയിലെ 72 സ്കൂളുകളിൽ നിന്നും പങ്കെടുത്ത കുട്ടികളുടെ സാഹിത്യ ക്വിസ് മത്സരവും നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക് , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷ ഡോ.മീന 'വിദ്യാഭ്യാസ സീനിയർ സൂപ്രണ്ട് വൈ.ഷാജഹാൻ , സ്കൂൾ ഭരണ സമിതി പ്രസിഡന്റ് വി.പി. ജയപ്രകാശ് മേനോൻ, സ്കൂൾ മാനേജർ എൽ.ശ്രീലത, പി.ടി.എ പ്രസിഡന്റ് ബി.എ. ബ്രിജിത്ത് , സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ജി. അസിളി , സ്റ്റാഫ് സെക്രട്ടറി ജി. ദിലീപ് എന്നിവർ സംസാരിച്ചു. ഉപജില്ല കൺവീനർ പ്രമോദ് ശിവദാസ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം മിഥുൻ നന്ദിയും പറഞ്ഞു.