കൊല്ലം: ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഗ്രന്ഥശാലകൾക്കുള്ള ഇക്കൊല്ലത്തെ പുത്തൂർ സോമരാജൻ അവാർഡ് മയ്യനാട് എൽ.ആർ.സി ലൈബ്രറിക്ക്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സി. അംഗവും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായിരുന്ന പുത്തൂർ സോമരാജന്റെ പേരിൽ കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയതാണ് അവാർഡ്. 10000 രൂപയും ആശ്രാമം സന്തോഷ് രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് അവാർഡ്. ജൂലായ് 31ന് മയ്യനാട് എൽ.ആർ.സി ലൈബ്രറിയിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി മുരളീകൃഷ്ണനും സെക്രട്ടറി ഡി.സുകേശനും അറിയിച്ചു.