ഓടനാവട്ടം: പാഥേയം പദ്ധതിയുടെ ഭാഗമായി നവജീവൻ അഭയ കേന്ദ്രത്തിന് പൊതിച്ചോറുകൾ നൽകി പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ കുട്ടിപൊലീസ്. കൊല്ലം റൂറൽ അഡിഷണൽ പൊലീസ് സൂപ്രണ്ട് എസ്.എം സാഹിർ ഉദ്ഘാടനം നിർവഹിച്ചു. പൂയപ്പള്ളി സി.പി.ഒ വി.റാണി അദ്ധ്യക്ഷയായി. പൊലീസ് ഉദ്യോഗസ്ഥരായ എസ്.അനൂപ്കുമാർ, ടി.എ.ബിജുകുമാർ, നവജീവൻ വെൽഫയർ ഓഫീസർ ഷാജി, അദ്ധ്യാപകരായ സി.കെ.പ്രശാന്ത്, ജലജചന്ദ്രൻ,ഡി.സുജാത എന്നിവർ സംസാരിച്ചു.
സീനിയർ അസിസ്റ്റന്റ് എ.ഗിരിജ സ്വാഗതവും കെ.എസ്.വിജയകുമാർ നന്ദിയും പറഞ്ഞു.