കൊല്ലം: ജനറൽ നഴ്സിംഗ് വിദ്യാർത്ഥികളുടെ സ്റ്റൈപ്പന്റ് അയ്യായിരം രൂപയായി വർദ്ധിപ്പിക്കണമെന്ന് കെ.ജി.എസ്.എൻ.എ കൊല്ലം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ.ജി.എൻ.എ ജില്ലാ സെക്രട്ടറി എ.അനീഷ് ഉദ്‌ഘാടനം ചെയ്തു. കെ.ജി.എസ്.എൻ.എ യൂണിറ്റ് പ്രസിഡന്റ് എം.മുഹ്സിന അദ്ധ്യക്ഷയായി. സംസ്ഥാന ട്രഷറർ അനുവിന്ദ്, ജില്ലാ കമ്മിറ്റി അംഗം ഐശ്വര്യ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അഫ്സൽ സ്വാഗതവും ട്രഷറർ ഗോപിക നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ജമീമ തോമസ് (പ്രസിഡന്റ്), റെയ്‌ഹാന സലിം (വൈസ് പ്രസിഡന്റ്), പി.പ്രണവ് (സെക്രട്ടറി), അഖിലേഷ് ബാബു (ജോ. സെക്രട്ടറി), കാവ്യ സന്തോഷ് (ട്രഷറർ), നിതിൻ മോഹൻ (മാഗസിൻ എഡിറ്റർ), എ.അഭിജിത്ത് (ഓഡിറ്റർ), എം.എസ്.അൽക്ക (കൾച്ചറൽ കമ്മിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.