photo
ചണ്ണപ്പേട്ടയിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കുവാനുള്ള സർക്കാർ നീക്കത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ബഹുജനമാർച്ച് രക്ഷാധികാരി ചാർളി കോലത്ത് ഉദ്ഘാടനം ചെയ്യുന്നു. ഫാ. സുനീഷ് മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ തുടങ്ങിയവർ സമീപം

അഞ്ചൽ: ചണ്ണപ്പേട്ട പരപ്പാറിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ബഹുജന മാർച്ചും ചണ്ണപ്പേട്ട വില്ലേജ് ഓഫീസിന് മുന്നിൽ ധർണയും നടന്നു. മാർച്ച് ആക്ഷൻ കൗൺസിൽ രക്ഷാധികാരി ചാർളികോലത്തും തുടർന്ന് നടന്ന ധർണ ഫാ. സുനീഷ് മാത്യുവും ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബാബു തടത്തിൽ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, വൈസ് പ്രസിഡന്റ് ജി.പ്രമോദ്, വാർഡ് മെമ്പർ ബിനു സി.ചാക്കോ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാദിഖ്, സി.പി.ഐ ലോക്കൽ സെക്രട്ടറി ദിലീപ്, സി.പി.എം ലോക്കൽ സെക്രട്ടറി അസീം, വിനോദ് മേടപ്പുറം (ബി.ജെ.പി), ജിജി മാത്യു, കെ.ജി.സാബു, സുനിൽദത്ത്, സജീവ് പാങ്ങലുംകാട്, റോയി ചണ്ണപ്പേട്ട, അഖിൽചന്ദ്രൻ, ശബരീഷ് തുടങ്ങിയവർ സംസാരിച്ചു. റോയി പി.ജോൺ സ്വാഗതവും ജിജോ തടത്തിൽ നന്ദിയും പറഞ്ഞു.