കരുനാഗപ്പള്ളി. തകർന്ന് തരിപ്പണമായി കിടക്കുന്ന കരുനാഗപ്പള്ളി- ആലുംകടവ് റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. ആലുംകടവിന് സമീപമുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും നടപടിയായി. റോഡിനും ഓടയ്ക്കും 3 കോടി രൂപയുടെ എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി നൽകിയെന്ന് സി.ആർ.മഹേഷ്‌ എം.എൽ.എ അറിയിച്ചു. നാളുകളേറെയായി റോഡുകളുടെ ശോച്യാവസ്ഥയിൽ ദുരിതമനുഭവിക്കുകയാണ് യാത്രക്കാർ. നിരവധി വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന ഈ റോഡിൽ അപകടങ്ങളും പതിവായിരുന്നു. മഴക്കാലമായാൽ വെള്ളം നിറഞ്ഞ് റോഡ് തിരിച്ചറിയാനാവാത്ത അവസ്ഥയുമുണ്ടായിരുന്നു. വെള്ളം ഒഴുകി പോകാൻ ഓടയില്ലാത്തതായിരുന്നു വെള്ളക്കെട്ടിന് കാരണം.

വള്ളിക്കാവ് റോഡും

മുഖം മിനുക്കും

ചങ്ങൻകുളങ്ങര - വള്ളിക്കാവ് റോഡിന്റെ നിർമ്മാണത്തിനായി 2.50 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് സാങ്കേതിക അനുമതിക്കായി നൽകിയത്.

കരുനാഗപ്പള്ളി- ആലുംകടവ്

3 കോടി ₹

ചങ്ങൻകുളങ്ങര - വള്ളിക്കാവ് 2.50 കോടി ₹

രണ്ട് റോഡുകളുടെയും എസ്റ്റിമേറ്റിന് സാങ്കേതികനുമതി ലഭ്യമാക്കി ഉടൻ ടെണ്ടർ നടപടി ആരംഭിക്കും.

സി.ആർ.മഹേഷ് എം.എൽ.എ